അഹമ്മദാബാദ്: ജീവിതം മുന്നോട്ട് കൊണ്ടുപോകാനാകുന്നില്ല. മൂന്ന് വയസുകാരിയെ നദിയില്‍ എറിഞ്ഞ് കൊന്നതിന് ശേഷം സ്വവര്‍ഗാനുരാഗികളായ ദമ്പതികള്‍ ജീവനൊടുക്കി. സബര്‍മതി നദിയിലാണ് സംഭവം. സ്വവര്‍ഗാനുരാഗികളായ സ്ത്രീകളില്‍ ഒരാളുടെ കുട്ടിയെയാണ് കൊന്നത്. ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. കുട്ടിയെ നദിയില്‍ എറിഞ്ഞ് കൊന്നതിന് ശേഷം ഇരുവരും പിന്നാലെ ചാടുകയായിരുന്നു. നദിക്ക് മുകളിലെ പാലത്തിലെ കോണ്‍ക്രീറ്റ് നടപ്പാതയില്‍ ആത്മഹത്യാ കുറിപ്പ് എഴുതി വച്ചിരുന്നു.
സ്വവര്‍ഗാനുരാഗികളായി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതിനാല്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് കുറിപ്പിലെ പരാമര്‍ശം. ലോകം ജീവിക്കാന്‍ അനുവദിക്കില്ലെന്നും കുറിപ്പില്‍ പരാമര്‍ശമുണ്ട്. ആത്മഹത്യ ചെയ്ത സത്രീകളില്‍ ഒരാള്‍ നേരത്തെ വിവാഹിതയാണ്. ഈ ബന്ധത്തില്‍ പിറന്ന മൂന്നു വയസുകാരിയെയാണ് കൊലപ്പെടുത്തിയത്.
ആദ്യം കുട്ടിയെ നദിയിലേക്ക് എറിഞ്ഞ ശേഷവും ഇരുവരും കയറുപയോഗിച്ച് പരസ്പരം കെട്ടി. തുടര്‍ന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. ആഷ തകോര്‍ (30), ഭാവന തകോര്‍ (28), മേഘ (3) എന്നിവരാണ് മരിച്ചത്. മരിച്ച മേഘ ഇതില്‍ ആരുടെ കുട്ടിയാണെന്ന് വ്യക്തമായിട്ടില്ല.
Post Your Comments