നാഗ്പൂർ: ബിജെപി പ്രവർത്തകനെയും കുടുംബാംഗങ്ങളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. നാഗ്പൂര്‍ ആരാധനാനഗറിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ബിജെപി പ്രവർത്തകൻ, ഇയാളുടെ മകൾ , സഹോദരീപുത്രൻ, അമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്.
ALSO READ:രണ്ടു ദിവസത്തിനുള്ളിൽ രണ്ടു ബിജെപി പ്രവർത്തകർ തൂങ്ങിമരിച്ച നിലയിൽ
ഭൂമിയിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. കമലാങ്കർ പവാകറാണ് കൊല്ലപ്പെട്ടത്. മകൾ വേദാന്തി, മരുമകൻ ഗണേഷ് അമ്മ മീരഭായി എന്നിവരാണ് മരിച്ചത്. കമലാങ്കറിന്റെ പേരിലുള്ള 10 ഏക്കർ ഭൂമിയുടെ പേരിൽ തർക്കം തുടരുന്നതിനിടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
Post Your Comments