ബാഗ്ദാദ് : ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരുന്ന കെട്ടിടം കത്തിനശിച്ചു. ഇറാഖിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരുന്ന ബാഗ്ദാദിലെ അല്‍ റുസഫ ജില്ലയിലെ കെട്ടിടത്തിലാണ് തീപിടിച്ചത്. വോട്ടിംഗ് മെഷീനിലെ ക്രമേക്കേട് കണ്ടെത്തിയതിനെത്തുടർന്ന് വീണ്ടും വോട്ടെണ്ണാന്‍ പാര്‍ലമെന്റ് തീരുമാനിച്ചതിന് പിന്നാലെയാണ് സംഭവം.
തീപിടുത്തത്തിൽ ചില ബാലറ്റ് പെട്ടികൾ മാത്രമാണ് കത്തിനശിച്ചത്. എന്നാൽ ബാക്കിയുള്ള ബാലറ്റ് പെട്ടികൾ സുരക്ഷിതമാണെന്നും അധികൃതര്‍ പറഞ്ഞു. ഈ സംഭവം മുൻകൂട്ടിയുള്ളതാണോ എന്ന് അധികൃതർക്ക് സംശയം ഉണ്ട്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാൻ ആരും തയ്യാറായില്ല.
മേയ് 12ന് നടന്ന ഇറാഖ് തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത് സദറിന്റെ ഗ്രൂപ്പാണ്. എന്നാല്‍ വോട്ടിംഗ് മെഷീനില്‍ ക്രമേക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് 1.10 കോടി വോട്ടുകള്‍ വീണ്ടും എണ്ണാന്‍ തീരുമാനിക്കുകയായിരുന്നു.
Post Your Comments