മഹിള സമഖ്യ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ് നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലേയ്ക്ക് ഹോം മാനേജര്‍, വാര്ഡന്, സോഷ്യല്‍ വര്‍ക്കര്‍, സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) എന്നീ തസ്തികകളിലേയ്ക്ക് 20 ന് രാവിലെ 10.30 ന് കാസര്‍ഗോഡ് കളക്ടറേറ്റ് മെയില്‍ കോണ്‍ഫറന്‍സ് ഹാളില്‍ വാക് -ഇന്‍-ഇന്റര്‍വ്യൂ നടത്തും. ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
എം.എസ്.ഡബ്ല്യൂ/എം.എ (സോഷ്യോളജി), എം.എ (സൈക്കോളജി), എം.എസ്.സി(സൈക്കോളജി) എന്നിവയാണ് ഹൗസ് മാനേജറുടെ യോഗ്യത. പ്രതിമാസം 18000 രൂപ വേതനം ലഭിക്കും.
ഫുള്‍ടൈം റസിഡന്‍സ് വാര്ഡന് ബിരുദം, സമാന തസ്തികയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. പ്രതിമാസം 13000 രൂപ വേതനം.
സോഷ്യല്‍ വര്‍ക്കര്‍ കം കേസ് വര്‍ക്കറിന് എം.എസ്.ഡബ്ല്യു/എം.എ (സോഷ്യോളജി) എം.എസ്.സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രതിമാസം 12000 രൂപ വേതനം ലഭിക്കും.
സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) ന് എം.എസ്.സി/എം.എ (സൈക്കോളജി) & ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പ്രതിമാസം 7000 രൂപ വേതനം ലഭിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അസല്‍ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ഹാജരാകണം. ഫോണ്‍ : 0467 2254114.
also read : വ്യോമസേനയില്‍ അവസരം
Post Your Comments