ആര്‍എസ്എസും നിതിൻ ഗഡ്കരിയും പ്രധാനമന്ത്രി മോദിയെ കൊല്ലാൻ നോക്കുന്നുവെന്നും മുസ്ലീം പ്രീണനമാണ് ലക്ഷ്യമെന്നും ജെ.എൻ.യു. വിദ്യാർഥി യൂണിയൻ മുൻ വൈസ് പ്രസിഡന്റ് ഷെഹ്‌ല റഷീദ്. രാജീവ് ഗാന്ധിയെ വധിച്ചതു പോലെ മോദിയെയും വധിക്കാൻ ആസൂത്രണം ചെയ്തതു വെളിപ്പെടുത്തിക്കൊണ്ടുള്ള കത്ത് പൂനെ പോലീസ് പുറത്തുവിട്ടതിനെ തുടർന്നാണ് ഷെഹ്‌ലയുടെ ട്വീറ്റ്. ആർഎസ്എസും ഗഡ്കരിയും മോദിയെ വധിക്കാൻ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അതിന്റെ കുറ്റം മുസ്‌ലിംകളുടെയോ കമ്മ്യൂണിസ്റ്റുകളുടെയോ തലയിൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും ഷെഹ്‌ല ട്വീറ്റ് ചെയ്തു.
ഇതിനകം ട്വീറ്റിനെതിരെ നിരവധി പേര് രംഗത്തെത്തി. നിതിൻ ഗഡ്കരി ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദിക്കെതിരെ ശക്തമായ പ്രചാരണം നടത്തുമെന്ന് ഷെഹ്‌ല റഷീദ് രണ്ടു ദിവസം മുൻപ് പറഞ്ഞിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അഞ്ചു പേരിൽ ഒരാളുടെ വീട്ടിൽ നിന്നാണ് മോദിയെ വധിക്കാന്‍ ആസൂത്രണം ചെയ്തുകൊണ്ടുള്ള കത്ത് പൂനെ പൊലീസ് പുറത്തുവിട്ടത്.
രാജീവ് ഗാന്ധി വധത്തിനു സമാനമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ മാവോയിസ്റ്റുകൾ പദ്ധതിയിട്ടിരുന്നതായാണ് വെളിപ്പെടുത്തൽ. നിതിൻ ഗഡ്കരി ഇതിനെതിരെ ഇന്ന് കോടതിയെ സമീപിക്കുമെന്നാണ് റിപ്പോർട്ട്.
Post Your Comments