ന്യൂഡല്‍ഹി: മുതിര്‍ന്ന ഉദ്യോഗസ്ഥന് ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന ആരോപണവുമായി ഐഎഎസുകാരി. ഔദ്യോഗിക രേഖകളില്‍ അശ്ലീല കമന്റുകള്‍ എഴുതി മുതിര്‍ന്ന ഉദ്യോഗസ്ഥന് ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലൂടെയാണ് ഹരിയാനയിലെ ഒരു ഐ എ എസ് ഉദ്യോഗസ്ഥ പരാതി ഉന്നയിച്ചിരിക്കുന്നത്.
Read Also: ലയണല്‍ മെസിക്കൊപ്പം ഇന്ത്യയുടെ അഭിമാനം സുനില്‍ ഛേത്രി; ഇനി മുന്നിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രം
മേയ് 31ന് തന്നെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയ ഉദ്യോഗസ്ഥന് മുറിയിലേക്ക് മറ്റാരെയും കടത്തിവിടരുതെന്ന് കീഴ് ജോലിക്കാര്‍ക്ക് നിര്‍ദ്ദേശം നല്കി. ഡിപ്പാര്‍ട്ട്മെന്റിലെ ചില അഴിമതികളെക്കുറിച്ചായിരുന്നു ആദ്യം സംസാരം. എന്നാൽ പിന്നീട് പറയുന്നത് അനുസരിച്ചില്ലെങ്കില്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ മോശം അഭിപ്രായം രേഖപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. പുതുപ്പെണ്ണിനെപ്പോലെ ഓരോ കാര്യങ്ങളും താന്‍ വിസ്തരിച്ച് തരാമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ പരാമര്‍ശം. പിന്നീടുള്ള പെരുമാറ്റങ്ങളെല്ലാം മോശമായിരുന്നുവെന്നും അവർ വ്യക്തമാക്കുന്നു. തുടര്‍ന്ന് ജൂണ്‍ ആറിന് വീണ്ടും ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ഉദ്യോഗസ്ഥന് രാത്രി ഏഴ് മണി വരെ അവിടെത്തുടരണമെന്ന് നിര്‍ദ്ദേശിച്ചു. ഇതിന് പിന്നാലെ തനിക്ക് നല്‍കിയിരുന്ന പോലീസ് സുരക്ഷ പിന്‍വലിക്കുകയും ചെയ്തതായും യുവതി പറയുകയുണ്ടായി.
അതേസമയം പരാതി വ്യാജമാണെന്നും ഔദ്യോഗിക രേഖകളില്‍ തെറ്റ് കണ്ടപ്പോള്‍ തിരുത്തുക മാത്രമാണ് ചെയ്തതെന്നുമാണ് ആരോപണ വിധേയനായ ഉദ്യോഗസ്ഥന്റെ പ്രതികരണം. പരാതിക്കാരിക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കാന്‍ തങ്ങള്‍ ശ്രദ്ധിച്ചിരുന്നു. എല്ലാ ഫയലുകളിലും അനാവശ്യ തിരുത്തലുകള്‍ വരുത്തേണ്ടെന്ന് മാത്രമാണ് താന്‍ നിര്‍ദ്ദേശിച്ചതെന്നും അയാൾ വ്യക്തമാക്കി.
Post Your Comments