FootballSports

ഇതാണോ നിങ്ങള്‍ പറയുന്ന അഹങ്കാരി? കുഞ്ഞ് ആരാധകന്റെ മനസ് നിറച്ച് റോണോ

ഫുട്‌ബോളിലെ അങ്കാരിയും സ്വാര്‍ത്ഥനും എന്ന് വിമര്‍ശകര്‍ പറയുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. എന്നാല്‍ താന്‍ ഇന്നീ നിലയില്‍ എത്തിയതിന് പിന്നില്‍ ആരാധകരുടെ പിന്തുണ വളരെ വലുതാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ആരാധകരോട് യാതൊരു വിധത്തിലും മുഖം തിരിക്കാത്ത താരമാണ് റോണോ. ഇത്തരത്തില്‍ കുഞ്ഞ് ആരാധകനൊപ്പമുള്ള സൂപ്പര്‍ താരത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

read also: ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്‍ബോൾ മത്സരങ്ങൾക്ക് മലയാളം കമന്ററി ഒരുങ്ങുന്നു

ലോകകപ്പിനായി റഷ്യയിലേക്ക് തിരിക്കുന്നതിന് മുമ്പ് വിമാനത്താവളത്തില്‍ വെച്ചാണ് റൊണാള്‍ഡോ കുഞ്ഞാരാധകനെ ഞെട്ടിച്ചത്. ടീം ബസില്‍ നിന്നും വിമാനത്താവളത്തിലേക്ക് കടക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരുടെ കണ്ണു വെട്ടിച്ച് ഒരു കുഞ്ഞു ആരാധകന്‍ ക്രിസ്റ്റ്യാനോ എന്ന് വിളിച്ച് റൊണാള്‍ഡോയുടെ പക്കല്‍ എത്തിയത്.

പോര്‍ച്ചുഗല്‍ ജേഴ്‌സി ഇട്ടെത്തിയ കുഞ്ഞാരാധകനെ ചേര്‍ത്ത് പിടിച്ച് ജേഴ്‌സിയില്‍ ഓട്ടോഗ്രാഫും നല്‍കിയാണ് റോണോ മടങ്ങിയത്. മകന്റെ റൊണാള്‍ഡോ സ്നേഹം കുട്ടിയുടെ അമ്മയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button