Sports

ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്‍ബോൾ മത്സരങ്ങൾക്ക് മലയാളം കമന്ററി ഒരുങ്ങുന്നു

ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫുട്‍ബോൾ മത്സരങ്ങൾക്ക് മലയാളം കമന്ററി ഒരുങ്ങുന്നതായി സൂചന. സിസിഎൽ, ഐഎസ്എൽ മലയാളം കമന്ററികളിലൂടെ ശ്രദ്ധേയനായ ഷൈജു ദാമോദരന്റെ നേതൃത്വത്തിലായിരിക്കും ലോകകപ്പ് ഫുട്‍ബോൾ മത്സരങ്ങൾക്ക് മലയാളം കമന്ററി ഒരുങ്ങുക. തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഷൈജു ദാമോദരൻ ഇക്കാര്യം അറിയിച്ചത്. ഈ മാസം 14 നാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുക. ഷൈജു വിവരണത്തിന് കൊഴുപ്പ് കൂട്ടാൻ ചില ശൈലികളും ഉപയോഗിക്കാറുണ്ട്. ‘ബൂം ചിക്ക വാ വാ’, ‘ഉസാർക്ക നാരങ്ങാ കുസാൽക്ക മുന്തിരിങ്ങ’ തുടങ്ങിയ പ്രയോഗങ്ങൾ ആരാധകർ ഏറ്റെടുത്തതാണ്. ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലാണ് ഉദ്‌ഘാടന മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button