കോഴിക്കോട് : നിപ വൈറസ് ബാധയിൽ കേരളം ആശങ്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ രോഗ ബാധിതരെക്കുറിച്ചും രോഗത്തെക്കുറിച്ചും കൂടുതൽ തീരുമാനങ്ങൾ എടുക്കാൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ന്വേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും.
ഇന്നു രാവിലെ 11 മണിക്ക് ആരംഭിക്കുന്ന യോഗത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. നിപ പരിശോധനയിൽ ഇന്നലെ ലഭിച്ച 12 സാംപിള്‍ ഫലങ്ങളും നെഗറ്റീവാണ്. രണ്ടുപേരെ നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവരുടെ സാംപിള്‍ ഫലവും നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതുവരെ 325 ഫലങ്ങള്‍ ലഭിച്ചതില്‍ 307 പേരുടെ സാംപിളും നെഗറ്റീവാണ്.
നിപയുടെ നിരീക്ഷണപ്പട്ടികയില്‍ 2,649 പേരുണ്ട്. ഇവരെ സന്ദര്‍ശിച്ച് പുതിയ പട്ടിക തയാറാക്കാന്‍ ഇന്നലെ വൈകിട്ടു മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായി. നിപയുടെ ഭീതി അൽപം അകന്നതോടെ സ്കൂളുകൾ തുറക്കുന്നതിനും പൊതുപരിപാടിക്കുമുള്ള നിയന്ത്രണം നീട്ടിയിട്ടില്ല.
Post Your Comments