ആവര്‍ത്തിച്ച് വരുന്ന സന്ദേശങ്ങളാണ് വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ നേരിടുന്ന ഏറ്റവും വലിയ തലവേദന. ഇവ ഫോണ്‍ സ്‌റ്റോറേജിന്റെ ഒരു പങ്ക് കവരുന്നു എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. പിന്നീട് ഇവയെ ഡിലീറ്റ് ചെയ്യേണ്ടതായി വരും. ഉപയോക്താവിന്റെ സമയവും ഡേറ്റയും കളയുന്നത് ഒഴിവാക്കാൻ പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ് തന്നെ രംഗത്തെത്തി. ഫോര്‍വേര്‍ഡ് ചെയ്യുന്ന സന്ദേശങ്ങളെ ഇതിലൂടെ പെട്ടെന്ന് കണ്ടെത്താൻ കഴിയും.
Read Also: രാജ്യസഭാ തെരഞ്ഞെടുപ്പ് : സിപിഎം സ്ഥാനാര്‍ത്ഥിയെ കുറിച്ച് കെ.സുരേന്ദ്രന്‍
ഫോര്‍വേര്‍ഡ് ചെയ്തു വരുന്ന മെസേജുകള്‍ക്കെല്ലാം പ്രത്യേകം ലേബല്‍ ഉണ്ടാകും. സ്പാം, വ്യാജ സന്ദേശങ്ങളെ നിയന്ത്രിക്കാന്‍ ഈ ഫീച്ചറിനാകുമെന്നാണ് സൂചന. വാട്‌സാപ്പിന്റെ 2.18.179 എന്ന ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചര്‍ ലഭ്യമാകുക.
Post Your Comments