മലപ്പുറം: ജാതിയും മതവും പ്രശ്നമല്ലാത്ത ജ്യോതിക്ക് വരനെ ലഭിച്ചത് ഫേസ്ബുക്കിലൂടെ. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് മലപ്പുറം സ്വദേശിനിയായ ജ്യോതി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. തന്നെ വിവാഹം കഴിക്കാൻ താൽപര്യമുള്ളവരെ അന്വേഷിച്ചാരുന്നു ജ്യോതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
”എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. സുഹൃത്തുക്കളുടെ അറിവിൽ ഉണ്ടെങ്കിൽ അറിയിക്കുക. ഡിമാന്റുകൾ ഇല്ല, ജാതി പ്രശ്നമല്ല, എന്റെ അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല. ഞാൻ ഫാഷൻ ഡിസൈനിംഗ് പഠിച്ചിട്ടുണ്ട്.” ഈ പോസ്റ്റിട്ട് രണ്ട് മാസം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ജ്യോതിയുടെ അടുത്ത പോസ്റ്റുമെത്തിയിരിക്കുന്നു.
പോസ്റ്റിൽ ഫോട്ടോയ്ക്കൊപ്പം ഒരു കുറുപ്പും ജ്യോതി ചേര്‍ത്തിട്ടുണ്ട് . ”ഇതാണ് എന്റെ ജീവിത പങ്കാളി പേര് രാജ്കുമാർ. തമിഴ്നാട് സ്പെഷൽ പൊലീസിൽ ജോലി ചെയ്യുന്നു. തമിഴ്നാട് ബർഗൂർ സ്വദേശിയാണ് രാജ്കുമാർ.” ഈ സന്തോഷവാർത്തയ്ക്ക് ജ്യോതി കടപ്പെട്ടിരിക്കുന്നത് ഫേസ്ബുക്ക് മാട്രിമോണിയോടാണ്.
ജ്യോതിക്ക് മാതാപിതാക്കളില്ല, ഒരു സഹോദരനും സഹോദരിയും മാത്രമാണുള്ളത്. എന്തായാലും വിവാഹം തീരുമാനിച്ചതിന്റെ സന്തോഷത്തിലാണ് ജ്യോതി. മറ്റ് വിവരങ്ങൾ പിന്നീട് അറിയിക്കാമെന്ന് ജ്യോതി പറയുന്നു.
Post Your Comments