
ക്വിംഗ്ദാവോ: ഇന്ത്യ-പാക് ബന്ധത്തില്‍ സൗഹൃദത്തിന്റെ കാറ്റ് വീശുന്നു. പാക് പ്രസിഡന്റിന് കൈ കൊടുത്ത് മോദി. ഷാംഗ്ഹായ് സഹകരണ സമ്മേളനത്തിനിടെയാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാന്‍ പ്രസിഡന്റ് മംമനൂണ്‍ ഹുസൈനും സൗഹൃദം പുതുക്കിയത്. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്റെ വാര്‍ത്താ സമ്മേളനത്തിന് ശേഷമായിരുന്നു ഇരുവരും കണ്ടത്. പരസ്പരം ഹസ്തദാനം നല്‍കിയ മോദിയും ഹുസൈനും ഹ്രസ്വ സംഭാഷണവും നടത്തി.
2016ല്‍ ജമ്മുവിലെ ഉറി സൈനിക ക്യാന്പിലുണ്ടായ തീവ്രവാദി ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാന്‍ തടവിലാക്കിയ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ചതും ബന്ധം കൂടുതല്‍ വഷളാക്കിയിരുന്നു.
Post Your Comments