
ഫ്ളോറിഡ: കുഞ്ഞിനെ തട്ടിയെടുത്ത് മകളാക്കി വളർത്തിയ അമ്മയ്ക്ക് തടവ് ശിക്ഷ. 1998 ല്‍ ജാക്സന് വില്ലയിലെ ആശുപത്രിയില്‍ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി സ്വന്തം മകളായി വളര്‍ത്തിയ കുറ്റത്തിന് ഗ്ലോറിയ വില്യംസ് (57) എന്ന സ്ത്രീയ്ക്കാണ് 18 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചത്.
2017 ലാണ് ഗ്ലോറിയ അറസ്റ്റിലായത്. ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി സൗത്ത് കരോളിനായിൽ എത്തിച്ച് അലക്സിസ് മാനിഗൊ എന്ന പേരില്‍ 20 വയസ്സ് വരെ വളർത്തി. ഡ്രൈവേഴ്സ് ലൈസന്‍സിന് അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് കാമിയ സംഭവം മനസ്സിലാക്കുന്നത്.
ആശുപത്രിയില്‍ പ്രസവിച്ചു കിടന്ന് വെല്‍മാ ഐക്യനല്‍ നിന്നും നഴ്സാണെന്ന വ്യജേനയാണ് ഗ്ലോറിയ കുട്ടിയെ തട്ടിയെടുത്തത്. അന്ന് തനിക്ക് മാനസിക വൈകല്യം ഉണ്ടെന്ന് ഗ്ലോറിയ കോടതിയിൽ പറഞ്ഞു. കൂടാതെ മാതാവിൽ നിന്നും മകളെ അകറ്റിയതിൽ കുറ്റബോധം ഉണ്ടെന്നും ക്ഷമ ചോദിക്കുന്നുവെന്നും കേസിന്‍െറ വിസ്താര സമയത്ത് ഗ്ലോറിയ പറഞ്ഞു.
ഗ്ലോറിയായുടെ അറസ്റ്റിന് ദിവസങ്ങള്‍ക്ക് മുമ്പ് താൻ സത്യം തിരിച്ചറിഞ്ഞിരുന്നുവന്നുവെന്നും സ്വന്തം മാതാപിതാക്കളെ കണ്ടെത്തിയതില്‍ സന്തോഷം ഉണ്ടെന്നും, എന്നാല്‍ ഇതുവരെ തനിക്ക് സ്നേഹം തന്ന് വളര്‍ത്തിയ വളര്‍ത്തമ്മയെ മറക്കാന്‍ കഴിയില്ലെന്നും കാമിയാ പറഞ്ഞു. ഈ കേസ്സില്‍ അപ്പീല്‍ നല്‍കുന്നതിന് കോടതി ഗ്ലോറിയായ്ക്ക് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.ഫ്ളോറിഡാ സര്‍ക്യൂട്ട് ജഡ്ജ് മേരിയാന് അഹു ആണ് വിധി പ്രസ്താവിച്ചത്.
Post Your Comments