തിരുവനന്തപുരം: ഹാരിസണ്‍സ് ഭൂമി തിരിച്ചുപിടിക്കുന്നതിന് പ്രത്യേക സെല്‍ രൂപവത്കരിക്കാന്‍ റവന്യൂ വകുപ്പിന്റെ നീക്കം. ഹാരിസണ്‍സ് അനധികൃതമായി കൈവശംവെച്ചിരിക്കുന്ന തോട്ടഭൂമി ഏറ്റെടുക്കണമെങ്കില്‍ നിലവിലെ സംവിധാനം പോരെന്ന് റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന് പറയുന്നു . ഭൂനിയമങ്ങളെക്കുറിച്ച് ശരിയായ ധാരണയുള്ള അഞ്ച് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം രൂപവത്കരിച്ചാലേ സര്‍ക്കാറിന് ഇക്കാര്യത്തില്‍ മുന്നോട്ട് പോകാനാവൂ.
also read: നിയമപ്രകാരം ഭൂമി ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍
ഹാരിസണ്‍സ് നിയമവിരുദ്ധമായാണ് ഭൂമി കൈവശംവെച്ചിരിക്കുന്നതെന്ന് നിവേദിത പി. ഹരന് മുതല്‍ രാജമാണിക്യം വരെയുള്ളവരുടെ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ചപറ്റി. അഡ്വ. സുശീല ആര്. ഭട്ടിനെ നീക്കിയതും തിരിച്ചടിയായിട്ടുണ്ട്. അസിസ്റ്റന്റ് തസ്തികയിലുള്ള ഉദ്യോഗസ്ഥന് ഹാരിസണ്‍സ് കേസ് മുന്നാട്ടു കൊണ്ടുപോകാനാവില്ല. അതിനാലാണ് സെല്‍ രൂപവത്കരിക്കാന്‍ ആലോചിക്കുന്നത്. അതേസമയം, സെക്രട്ടേറിയറ്റിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ ഹാരിസണ്‍സിന് അനുകൂല സമീപനമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപമുണ്ട്. വിജിലന്‍സ് ഡിവൈ.എസ്.പി എന്‍. നന്ദനന്‍പിള്ള നടത്തിയ അന്വേഷണത്തില്‍ ഹാരിസണ്‍സ് ഹാജരാക്കിയ 1923 ലെ ഉടമ്ബടി രേഖ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
Post Your Comments