India

പാകിസ്ഥാനിലെ പൊളിഞ്ഞ പാലം മധ്യപ്രദേശിലേതായി, ദിഗ്വിജയ് സിംഗിന് പറ്റിയ പറ്റ്

ഭോപ്പാല്‍: ട്വിറ്ററില്‍ അബദ്ധം പറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിന്‌. മധ്യപ്രദേശിലെ റെയില്‍വേ പാലമെന്ന പേരില്‍ ദിഗ്വിജയ് സിംഗ് ട്വീറ്റ് ചെയ്തത് പാകിസ്ഥാനിലെ പാലത്തിന്റെ ചിത്രം. സുഭാഷ് നഗര്‍ റെയില്‍വേ ഗേറ്റിനു സമീപമുള്ള പാലമാണിതെന്നും ഇത് തകരാറിലാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്.

ചിത്രം റാവല്‍പിണ്ടിയിലെ പാലത്തിന്റേതാണെന്ന് വ്യക്തമാക്കി ബിജെപി മധ്യപ്രദേശ് ഘടകം തെളിവുള്‍പ്പെടെ ട്വീറ്റ് ചെയ്തു. ഇതോടെ ദിഗ്വിജയ് സിംഗും കോണ്‍ഗ്രസും പുലിവാല്‍ പിടിച്ചു. പാക്‌ സഹായത്തോടെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button