Latest NewsIndia

നാലര വര്‍ഷത്തിനിടെ പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ ശ്രമിച്ചത് അഞ്ച് തവണ : വിശദാംശങ്ങൾ പുറത്ത്

ന്യൂഡൽഹി : കഴിഞ്ഞ നാലര വര്‍ഷത്തിനിടെ അഞ്ചു തവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ശ്രമിച്ചതിന്റെ വിശദാംശങ്ങൾ പുറത്തു വന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദിയെ, രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ വകവരുത്താന്‍ മാവോയിസ്റ്റുകളുടെ പദ്ധതി പോലീസ് കണ്ടെത്തിയതിനു പിന്നാലെയാണ് മോദിക്ക് നേരെയുള്ള വധശ്രമങ്ങളുടെ വിവരങ്ങൾ പുറത്തു വന്നത്. 2013 ഒക്ടോബറിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2013 ഒക്ടോബര്‍ 27ന് പാറ്റ്‌നയില്‍ നടത്തിയ ഹുങ്കാര്‍ റാലിയില്‍ ഭീകരാക്രമണം മോദിയെ വധിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു.

ഈ സംഭവത്തിൽ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പത്ത് സിമി ഭീകരരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2015 മെയിൽ കേന്ദ്ര സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ നടക്കുന്ന പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെ ജന്മഗ്രാമത്തിലെ വേദി ബോംബ് വച്ച്‌ തകര്‍ക്കുമെന്ന് ഭീഷണി ഉണ്ടായി. ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 2017 ഫെബ്രുവരിയിൽ മോദിയുടെ വാഹനം ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ പദ്ധതിയെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചു. ഹരണ്‍ പാണ്ഡ്യ വധക്കേസിലെ പ്രതിയും കൂട്ടാളികളുമാണ് പദ്ധതി തയാറാക്കിയത്. ഇതും പോലീസ് തടഞ്ഞു.

കേരളത്തില്‍ മെട്രോ സര്‍വ്വീസിന്റെ ഉദ്ഘാടനത്തിന് 2017 ജൂണിൽ കൊച്ചിയിലെത്തിയ മോദിക്ക് വധഭീഷണിയുണ്ടായതായി അന്നത്തെ ഡിജിപി ടി.പി. സെന്‍കുമാര്‍ വെളിപ്പെടുത്തി. കനത്ത സുരക്ഷയും സ്ഥലത്തു നിരോധനാജ്ഞയും ഉണ്ടായി.സന്ദര്‍ശന സമയത്ത് ഭീകരസംഘം കൊച്ചയിലെത്തിയിരുന്നുവെന്ന് മോദി മടങ്ങിയതിന് ശേഷം സെൻകുമാർ പറഞ്ഞു. 2018 ജൂണിൽ ഭീമ-കൊരേഗാവ് സംഘര്‍ഷത്തില്‍ അറസ്റ്റിലായ കമ്യൂണിസ്റ്റ് ഭീകരര്‍ മോദിയെ രാജീവ് വധത്തിനു സമാനമായി വധിക്കാന്‍ പദ്ധതിയിട്ടതായി കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button