കൊച്ചി: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും ശവപ്പെട്ടിയും റീത്തും. എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ലാണ് ഇരു നേതാക്കൾക്കുമായി ശവപ്പെട്ടിയും റീത്തും വെച്ചത്. ഇരുവർക്കുമെതിരെ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
ജോസ് കെ മാണിയെ രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച വെള്ളിയാഴ്ച രാത്രിയാണ് ശവപ്പെട്ടിയും ബോര്‍ഡുകളും സ്ഥാപിച്ചത്.
ജോസ് കെ മണിക്ക് സീറ്റ് നല്‍കിയതില്‍ കടുത്ത പ്രതിഷേധമാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അഭിമാനത്തേക്കാള്‍ നിങ്ങള്‍ വില നല്‍കിയത് കെ.എം മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ, പ്രവര്‍ത്തകര്‍ രക്തസാക്ഷികള്‍ എന്നെഴുതിയ പോസ്റ്ററുകളും തൊട്ടടുത്ത് സ്ഥാപിച്ചിട്ടുണ്ട്.
ALSO READ:രാജ്യസഭാ സീറ്റ് തര്‍ക്കം; ഒറ്റക്കെട്ടായി പ്രതിഷേധം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
മുന്നണി ശക്തിപ്പെടുത്താന്‍ നടത്തിയ നീക്കം കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുമോയെന്ന ആശങ്കയും പാര്‍ട്ടി നേതൃത്വത്തിനുണ്ട്. ചെറുതുംവലുതുമായ പല നേതാക്കളും നേതൃത്വത്തെ അമർഷം അറിയിച്ചിട്ടുണ്ട്. അനുനയ ശ്രമങ്ങൾക്കായി കോൺഗ്രസ് ഇനി എന്തു നിലപാടാണ് സ്വീകരിക്കുക എന്നതാണ് ഈ സാഹചര്യത്തിൽ ഉറ്റുനോക്കുന്നത്.
Post Your Comments