Kerala

രാജ്യസഭാ സീറ്റ് തര്‍ക്കം; ഒറ്റക്കെട്ടായി പ്രതിഷേധം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കോട്ടയം: രാജ്യ സഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും ഒറ്റക്കെട്ടായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. ഇടുക്കി ജില്ലയിലും മലബാറിലും നേതാക്കളുടെ കോലം കത്തിച്ച് പ്രതിഷേധപ്രകടനങ്ങള്‍ തുടരുമ്പോള്‍ കോട്ടയത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെയും കോലം കത്തിച്ചു.

പ്രതിഷേധത്തിന്റെ ഭാഗമായി കെ.പി.സി.സി. ആസ്ഥാനത്തേക്കും യു.ഡി.എഫ്. യോഗം ചേര്‍ന്ന പ്രതിപക്ഷനേതാവിന്റെ ഔദ്യോഗികവസതിയിലേക്കും യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. മലപ്പുറം ഡി.സി.സി. ഓഫീസിനു മുന്നിലെ കൊടിമരത്തില്‍ കോണ്‍ഗ്രസിന്റെ പതാകയ്ക്കു മുകളില്‍ മുസ്ലിം ലീഗിന്റെ കൊടി കെട്ടിയും ഈസ്റ്റ്കോഡൂരില്‍ യൂത്ത് കോണ്‍ഗ്രസ് ഓഫീസിലെ ബോര്‍ഡ് പ്രവര്‍ത്തകര്‍ എടുത്തുമാറ്റിയും പ്രതിഷേധം അറിയിച്ചു.

Also Read : രാജ്യസഭാ സീറ്റ് ലഭിച്ചതുകൊണ്ട് മാണി ഗ്രൂപ്പിന് രക്ഷപ്പെടാനാവില്ല: പി.സി ജോര്‍ജ്ജ്

കോണ്‍ഗ്രസ് നേതൃത്വത്തിനു ‘നടുവിരല്‍ നമസ്‌കാരം’ പറഞ്ഞായിരുന്നു ലാമിഹ് റഹ്മാന്റെ രാജിവെച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് താനൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ലാമിഹ് റഹ്മാനും ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് പ്രസിഡന്റ് എം.വി.എസ്. നമ്ബൂതിരിയും രാജിവച്ചു. ഇന്നലെ വൈകിട്ടു കെ.എസ്.യു. പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ ഡി.സി.സി. ഓഫീസിന് നേരെ കല്ലേറുമുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button