തിരുവല്ല : രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഉമ്മൻചാണ്ടിക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യൻ എം.പി. രാജ്യസഭാ സീറ്റ് കിട്ടാത്തതില്‍ പരാതിയില്ല. ആരോടും സീറ്റ് ആവശ്യപ്പെട്ടിട്ടുമില്ല. രണ്ടുഗ്രൂപ്പുകളുടെയും നേതാക്കളുടെ അനുയായികള്‍ പലരീതിയിലും അധിക്ഷേപിച്ചു എന്നാല്‍ ചെന്നിത്തല വന്നുകണ്ട് മാപ്പുചോദിക്കുകയും അവരെ ശാസിച്ചതായി അറിയിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടി ടെലിഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല എന്ന് അദ്ദേഹം ആരോപിക്കുന്നു.
സ്വകാര്യ അജണ്ട നടപ്പാക്കാൻ ഉമ്മന്‍ ചാണ്ടി യുഡിഎഫിലെ മറ്റുള്ളവരെ ഉപയോഗിച്ചു. 2005 ല്‍സീറ്റ് നല്‍കാന്‍ ഇടപെട്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം തെറ്റാണ്. കാര്യങ്ങൾ വളച്ചൊടിപ്പിച്ച് ആളുകളെ തെറ്റുദ്ധരിപ്പിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. 2012ൽ മറ്റൊരാളുടെ പേര് പറഞ്ഞെന്നതിലും പൊരുത്തക്കേടുണ്ട്. പിന്നീട് സീറ്റ് ഒഴിവുവന്നപ്പോൾ എന്തുകൊണ്ട് ആ പേര് പറഞ്ഞില്ല. തന്നെക്കാൾ രണ്ട് വയസിന്‍റെ കുറവേയുള്ളു ഉമ്മൻചാണ്ടിക്ക്. തനിക്ക് ചെയ്ത സഹായം എന്തെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കണം. വ്യക്തിപരമായ ഒരാവശ്യത്തിനും ഉമ്മൻചാണ്ടിയുടെ സഹായം തേടിയിട്ടില്ല. രാഷ്ട്രീയപരമായി ആവശ്യപ്പെട്ടതുപോലും ചെയ്തു തന്നിട്ടില്ലെന്നും സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ തെറ്റിധരിപ്പിച്ചതായും പി.ജെ കുര്യന്‍ പറഞ്ഞു.
Also read :ആ ഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ് രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തത്: വിഎം സുധീരന്‍
Post Your Comments