![P. C. George](/wp-content/uploads/2018/06/P.2520C.png)
കോട്ടയം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി.ജോര്‍ജ് എംഎല്‍എ. ജോസ്.കെ.മാണിയുടേത് പേമെന്റ് സീറ്റാണെന്നും കെ.എം.മാണി മകനു വേണ്ടി പണം നല്‍കി വാങ്ങിയ സീറ്റാണെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി. ഇതന്റെ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
Also Read : വീട്ട് വാടക നല്‍കാന്‍ പണമില്ല : വീട്ടുടമയുടെ ഭീഷണിയ്ക്ക് വഴങ്ങിയ കുടുംബം ചെയ്തത് ആരെയും ഞെട്ടിയ്ക്കും
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തില്‍ യു ഡി എഫ് ഇല്ലാതായി പകരം ബിജെപി വരുമെന്നും പി സി ജോര്‍ജ് എം എല്‍ എ. ജൂണ്‍ ഏഴ് കേരള രാഷ്ട്രീയത്തിലെ ദുര്‍ദിനമാണ് കാരണം കെപിസിസി, കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ലയിച്ച ദിവസമാണതെന്നും നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
രാജ്യസഭാ സീറ്റ് ലഭിച്ചതോടെ മാണി ഗ്രൂപ്പിലും തമ്മിലടി നടക്കുന്നുണ്ട്. സീറ്റിനായി അവകാശവാദവുമായി മകന്‍ ജോസ് കെ. മാണിയും എത്തിയിട്ടുണ്ട്. ജോസഫും മാണിയും ഈ വിഷയം പറഞ്ഞു തമ്മിലടിച്ച് പിരിയുമെന്നും ഇതിനു പിന്നില്‍ കളിക്കുന്ന കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാപ്പ എന്നീ മൂന്ന് കുഞ്ഞന്‍മാരും ചേര്‍ന്ന് യുഡിഎഫിന്റെ അടിത്തറ ഇളക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.
Post Your Comments