തിരുവനന്തപുരം: രാജ്യസഭാ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് നേതാക്കളുടെ പ്രസ്താവനയ്ക്ക് താന്‍ മറുപടി പറയുന്നില്ലെന്നും ബന്ധം കൂടുതല്‍ വഷളാക്കാനില്ലെന്നും വ്യക്തമാക്കി കെ എം മാണി. കോണ്‍ഗ്രസ്സുമായി അകല്‍ച്ചയുണ്ടാക്കാന്‍ ശ്രമിക്കേണ്ടെന്നും മാണി കൂട്ടിച്ചേര്‍ത്തു. അതേസമയം വിഷയത്തില്‍ പ്രതികരണവുമായി ജോസ്.കെ മാണിയും രംഗത്തെത്തി.
കോട്ടയം ലോക്സഭാ സീറ്റ് സംബന്ധിച്ചു പാര്‍ട്ടിയിലോ മുന്നണിയിലോ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്നും കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ അതു കേരള കോണ്‍ഗ്രസിന്റേതു തന്നെയെന്നു പ്രഖ്യാപിച്ചിട്ടുണ്ടെന്നും തില്‍ വേറെ വ്യത്യാസങ്ങളൊന്നുമില്ലെന്നും ജോസ് കെ.മാണി എംപി അറിയിച്ചു.
Also Read : ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസംഘടിപ്പിക്കണം, പരിഹാസവുമായി ബിജെപി
ഇക്കാര്യത്തില്‍ തന്റെ ഇഷ്ടമോ അനിഷ്ടമോ അല്ല പ്രധാന്യമെന്നും പാര്‍ട്ടി തീരുമാനം അനുസരിക്കുന്നുവെന്നും മികച്ച രീതിയില്‍ മുന്നോട്ടുപാകാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍നിന്നു ലോക്സഭാംഗമായിരിക്കെ രാജ്യസഭയിലെത്തുന്ന ആദ്യ വ്യക്തിയാണ് ജോസ്.കെ മാണി.
Post Your Comments