ന്യൂഡല്‍ഹി: ആഗ്രഹിച്ച ജോലി കിട്ടാത്ത നിരാശയിൽ ഡൽഹി ഐഐടിയിലെ മുൻ വിദ്യാര്‍ത്ഥി ക്യാമ്പസ് കെട്ടിടത്തിന്റെ ഏഴാംനിലയിൽ നിന്ന് ചാടി മരിച്ചു. അനുഷ്മാന്‍ ഗുപ്ത (31)ആണ് മരിച്ചത്. 2010 ബാച്ചിലെ ബി.ടെക് വിദ്യാര്‍ത്ഥിയായിരുന്നു ഇയാള്‍. നല്ല മാർക്കോടെ പാസായിട്ടും ആഗ്രഹിച്ച ജോലി ലഭിച്ചില്ല. ഇതേ തുടർന്ന് ഏറെ നാളായി കടുത്ത നിരാശയിലായിരുന്നു ഇയാൾ. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിഗമനം.
ALSO READ: മക്ക ഹറമില്‍ യുവാവ് ആത്മഹത്യ ചെയ്തു
വെള്ളിയാഴ്ച രാത്രി 11മണിക്ക് ശേഷം ക്യാമ്പസിൽ എത്തിയ ഇയാള്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടുകയായിരുന്നു. രക്തത്തില്‍ കുളിച്ച ഗുപ്തയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു. സുഹൃത്തിനെ കാണാന്‍ പേവുകയാണെന്ന് പറഞ്ഞായിരുന്നു ഇയാള്‍ വീട്ടില്‍ നിന്ന് രാവിലെ ഇറങ്ങിയത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നെന്ന് പോലീസ് ബന്ധുക്കൾ പറഞ്ഞു.
Post Your Comments