ന്യൂഡല്‍ഹി: മലയാളികള്‍ക്ക് ഏറെ സുപരിചതനായ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി. കേന്ദ്ര സര്‍ക്കിരിന്റെ നേരിട്ടുള്ള ഇടപെടലാണ് രാമചന്ദ്രന് ജയില്‍ മോചനം സാധ്യമാക്കിയത്. ഇതില്‍ എടുത്ത് പറയേണ്ടത് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടല്‍ തന്നെയായിരുന്നു. രാമചന്ദ്രനെ മോചിപ്പിച്ചാല്‍ കടങ്ങള്‍ തീര്‍ക്കുമെന്ന് യുഎഇ സര്‍ക്കാരിന് ഉറപ്പ് നല്‍കിയത് സുഷമ സ്വരാജാണ്. സുഷമയുടെ ഉറപ്പിനൊപ്പം നടന്ന നിരന്തര ചര്‍ച്ചയുടെയും ഫലമായാണ് യുഎഇ സര്‍ക്കാര്‍ രാമചന്ദ്രന്റെ മോചനത്തിന് തയ്യാറായത്.
read also: അറ്റ്‌ലസ് രാമചന്ദ്രന് ദുബായ് ജയിലില്‍ നിന്നും മോചനം
അതേസമയം കേരള സര്‍ക്കാരിനോടും രാമചന്ദ്രന്റെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായം ചോദിച്ചിരുന്നു. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ് അദ്ദേഹം ആരെയും പറ്റിക്കില്ലന്നുമാണ് പിണറായി സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചത്. ഇക്കാര്യത്തിനായി മുന്‍ കേരള ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്ര നേതൃത്വത്തില്‍ ചെലുത്തിയ സമ്മര്‍ദ്ദവും ഫലം കണ്ടു.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ രാം മാധവ് ദുബായില്‍ നേരിട്ടെത്തി പോലും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം സാധ്യമാകുന്നതെന്നാണ് സൂചന. ഇന്ത്യന്‍ സ്ഥാനപതി നേരിട്ട് പ്രശ്‌നത്തില്‍ ഇടപെട്ടാണ് ബാങ്കുകളുമായി ചര്‍ച്ച നടത്തിയത്. രാമചന്ദ്രന്‍ പുറത്തിറങ്ങിയാല്‍ എല്ലാ കടവും വീട്ടുമെന്ന ഉറപ്പ് കേന്ദ്ര സര്‍ക്കാര്‍ യുഎഇ സര്‍ക്കാരിന് നല്‍കുകയും ചെയ്തു. സുഷമാ സ്വരാജ് നേരിട്ടാണ് കത്തെഴുതിയത്. ഇത് തള്ളിക്കളയാന്‍ യുഎഇ സര്‍ക്കാരിനുമായില്ല. ഇതോടെ യുഎഇയിലെ ബാങ്കുകള്‍ക്കും ഒത്തുതീര്‍പ്പിന് വഴങ്ങേണ്ടി വന്നു. ഇതോടെയാണ് അദ്ദേഹത്തിന്റെ മോചനത്തിന് വഴിയൊരുങ്ങിയത്.
Post Your Comments