Gulf

അറ്റ്‌ലസ് രാമചന്ദ്രന് ദുബായ് ജയിലില്‍ നിന്നും മോചനം

ദുബായ്: പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായതായി. ദുബായിലെ വിവിധ ബാങ്കുകളിലായി ആയിരം കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ 2015 ഓഗസ്റ്റ് മുതല്‍ ദുബായിലെ ജയിലില്‍ കഴിയുകയാണ് രാമചന്ദ്രന്‍. ബാങ്കുകളുമായി ധാരണയിലായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മോചനം.

read also: അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ ആദ്യമായി പ്രതികരിക്കുന്നു :ഇതുവരെ പുറംലോകത്തോട് പറയാത്ത കാര്യങ്ങള്‍ : രാമചന്ദ്രന്റെ ആരോഗ്യനില ദയനീയം

77 വയസുള്ള രാമചന്ദ്രന്‍ അസുഖ ബാധിതനായിരുന്നു. മൂന്ന് വര്‍ഷത്തിലേറെ നീണ്ട ജയില്‍വാസത്തിന് ശേഷമാണ് രാമചന്ദ്രന്റെ മോചനം. ഇദ്ദേഹത്തിന്റെ ജയില്‍ മോചനത്തിനായി വിവിധ മലയാളി സംഘടനകള്‍ സജീവമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ വായ്പകള്‍ തിരിച്ചടക്കാതെ കേസുകള്‍ തീര്‍പ്പാക്കാനാവില്ലെന്ന നിലപാടിലായിരുന്നു ബാങ്കുകള്‍. ഇതിനിടെ ചില വസ്തുക്കള്‍ വിറ്റ് കടം വീട്ടാനുള്ള നടപടികള്‍ ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.

നാട്ടിലേക്കുള്ള രാമചന്ദ്രന്റെ മടക്കം വൈകിയേക്കുമെന്നും വിവരമുണ്ട്. റമദാന്റെ ഭാഗമായുള്ള ഇളവാണോ ജയില്‍ മോചനത്തിനിടയാക്കിയതെന്നും വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button