കൊല്ലം: മരണത്തിനു പോലും ചില ബന്ധങ്ങളെ വേര്‍പിരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു കേള്‍ക്കാറുണ്ട്. എന്നാല്‍ അതിന് ഉത്തമ ഉദാഹരണമാണ് ചാരുംമൂട് പേരൂര്‍കാരാഴ്മ രാജി നിവാസില്‍ അഖില്‍ അനില്‍കുമാറും അയല്‍വാസിയായ വേടരപ്ലാവ് കാത്താടേത്ത് പുത്തന്‍വീട്ടില്‍ അരുണ്‍ മുരളിയും. അവരുടെ സൗഹൃദത്തില്‍ മരണത്തിനുപോലും അസൂയ തോന്നിയതു കൊണ്ടാകാം ഇന്നലെ കൊല്ലം ഓച്ചിറ അഴീക്കലിലുണ്ടായ ബൈക്ക് അപകടത്തില്‍ ഇരുവരും ഒരുമിച്ച് പോയത്.
Also Read : കുടുംബബന്ധങ്ങളെ നശിപ്പിക്കുന്ന പ്രധാന വില്ലൻ ഇതാണ്; മുന്നറിയിപ്പുമായി മുന്‍ ഗൂഗിള്‍ ജീവനക്കാരൻ
കളിക്കൂട്ടുകാരായിരുന്നു അഖിലും അരുണും. പത്തൊമ്പത് വയസുള്ള ഇരുവരം ഏതു സമയത്തും ഒരുമിച്ച് തന്നെയായിരുന്നു.പത്തുവരെ താമരക്കുളം വിവിഎച്ച്എസ്എസിലും പിന്നീട് നൂറനാട് സിബിഎം എച്ച്എസിലും ഇവര്‍ ഒന്നിച്ചായിരുന്നു പഠനം. സ്കൂളിലേക്കു പോകുന്നതും മടങ്ങുന്നതുമൊക്കെ ഒരുമിച്ച്. പ്ലസ്ടുവിനു ശേഷം വ്യത്യസ്ത സ്കൂളുകളിലേക്കു പോയെങ്കിലും സൗഹൃദത്തില്‍ യാതൊരു അകലവും ഇല്ലായിരുന്നു.
പിന്നീട് കോട്ടയത്തു പോളിടെക്നിക് കോളജില്‍ പഠിക്കുന്ന അഖിലും ഹരിപ്പാട്ട് സൈനിക റിക്രൂട്മെന്റ് പരിശീലന സ്ഥാപനത്തില്‍ പഠിക്കുന്ന അരുണും ദിവസവും വൈകിട്ടു കണ്ടുമുട്ടിയ ശേഷമായിരുന്നു വീടുകളിലേക്കു പോകുന്നത്. എന്നാല്‍ ഇന്നലെയുണ്ടയ അപകടം എല്ലാ സ്വപ്നങ്ങളെയും ഇല്ലാതാക്കുകയായിരുന്നു. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് ഇരുവരും ബൈക്കില്‍ അഴീക്കലില്‍ കടല്‍ കാണാനായി പോയപ്പോഴുണ്ടയ അപകടത്തിലാണ് ഇരുവരും മരണപ്പെട്ടത്.
Post Your Comments