Latest NewsNewsInternational

കുടുംബബന്ധങ്ങളെ നശിപ്പിക്കുന്ന പ്രധാന വില്ലൻ ഇതാണ്; മുന്നറിയിപ്പുമായി മുന്‍ ഗൂഗിള്‍ ജീവനക്കാരൻ

മനുഷ്യരെ നശിപ്പിക്കാൻ ഫേസ്ബുക്കും വാട്സാപ്പും സ്‌നാപ് ചാറ്റും പോലുള്ള സോഷ്യല്‍മീഡിയ സൈറ്റുകള്‍ കാരണമാകുന്നുവെന്ന് ഗൂഗിളിലെ മുന്‍ ഡിസൈന്‍ എത്തിസിസ്റ്റായ ട്രിസ്റ്റന്‍ ഹാരിസിന്റെ മുന്നറിയിപ്പ്. ബിബിസിയുടെ ന്യൂസ് നൈറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സോഷ്യല്‍മീഡിയ ഒരു ശീലമാവുക എന്നതിനേക്കാള്‍ വലിയ കുരുക്കിലാണ് മനുഷ്യര്‍ അകപ്പെട്ടിരിക്കുന്നത്. ഇത് മനുഷ്യന്റെ നിലനില്‍പ്പിനുള്ള ഭീഷണിയെന്ന് വിശേഷിപ്പിക്കാനാണ് തനിക്ക് താത്പര്യമെന്ന് അദ്ദേഹം പറയുകയുണ്ടായി.

ഇരുന്നൂറ് കോടിയോളം മനുഷ്യരുടെ ചിന്തകളിലും അഭിപ്രായ നിര്‍ണയത്തിലും സോഷ്യല്‍മീഡിയ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. സോഷ്യല്‍ മീഡിയ സൈറ്റുകളെ പിന്തുടരുന്ന ഒരാള്‍ ദിവസം കുറഞ്ഞത് 150 തവണയെങ്കിലും തങ്ങളുടെ ഫോൺ നോക്കാറുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ നോക്കാതിരിക്കുമ്പോള്‍ പോലും നമ്മുടെ മനസ്സിൽ ഈ ചിന്തകളാണുള്ളത്. ചിന്തകളിലും പ്രവൃത്തിയിലും നമ്മള്‍ പോലുമറിയാതെ സോഷ്യല്‍മീഡിയ സ്വാധീനം ചെലുത്തുന്നുണ്ട്. രാവിലെ ഉറക്കമുണര്‍ന്നാല്‍ ഇത്തരം സൈറ്റുകളില്‍ കയറി സുഹൃത്തുകള്‍ എന്തെല്ലാം ചെയ്തു, എന്താണ് ഇതിനിടെ വിട്ടുപോയത് എന്നെല്ലാം തിരയുന്നത് ഒരു ശീലമായി മാറിയിരിക്കുന്നു. ലോകത്തെ മിക്ക കുടുംബ തകർച്ചകളുടെയും പ്രധാന കാരണക്കാരൻ വാട്സാപ്പുംഫേസ്ബുക്കും തന്നെയാണെന്ന് മുൻപും റിപ്പോർട്ടുകൾ വന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button