കോട്ടയം•ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹകിനെ വെട്ടിപരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് കോട്ടയം പൊന്‍കുന്നം ചിറക്കര പഞ്ചായത്തില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
കഴിഞ്ഞദിവസം വൈകുന്നേരമാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ രമേശിന് (32) വെട്ടേറ്റത്. മുട്ടിന് കീഴെ കാല്‍ അറ്റ് തൂങ്ങിയ നിലയിലായ രമേശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശാസ്ത്രക്രീയയ്ക്ക് വിധേയനാക്കിയിരുന്നു. രമേശിനൊപ്പമുണ്ടായിരുന്ന രണ്ട് ആര്‍.എസ്.എസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍ സി.പി.എം-സി.ഐ.ടി.യു പ്രവര്‍ത്തകനായ മുകേഷ് മുരളി എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
READ ALSO : ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു: ഒരാള്‍ അറസ്റ്റില്‍
Post Your Comments