കൊച്ചി: ജീവിതം മാറ്റി മറിച്ചത് അപ്രതീക്ഷിതമായി വന്ന ഒരു ഫോണ്‍ കോള്‍ ആയിരുന്നെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍. പോലീസ് സ്റ്റേഷനില്‍ നിന്നുമായിരുന്നു ആ കോള്‍. താന്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച് ഒരു സ്വകാര്യ ചാനലിനോട് മനസുതുറക്കുകയായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍.
read also: കടപുഴകിയപ്പോള്‍ മുഖം തിരിച്ചവരോട് അറ്റ്‌ലസ് രാമചന്ദ്രന് പറയാനുള്ളത്
പോലീസ് സ്റ്റേഷനില്‍ എത്തണം എന്നായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. ഭാര്യയെയും കൂട്ടി പോലീസിനെ കാണാന്‍ പോയി. സ്റ്റേഷനില്‍ എത്തിയപ്പോള്‍ ബോസ് എത്തിയിട്ടില്ല, അല്‍പ്പം സമയം കാത്തിരിക്കണം എന്നായിരുന്നു പൊലീസിന്റെ നിര്‍ദ്ദേശം. തുടര്‍ന്ന് വളരെയധികം സമയം കാത്തിരുന്നു. സമയം കൂടുതല്‍ വൈകിയപ്പോള്‍ ഭാര്യയെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. വീണ്ടും കാത്തിരുപ്പ്. ഭയമുണ്ടായിരുന്നില്ല. സമയം കഴിയുംതോറും മനസു പറഞ്ഞു. എന്തോ ദുരന്തം വരാന്‍ പോകുന്നുവെന്ന്.
സമയം കൂടുതല്‍ വൈകിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരന്‍ ഒരു മുറി കാണിച്ച് കിടക്കാനുള്ള സൗകര്യമുണ്ടെന്ന് പറഞ്ഞു. അതായിരുന്നു എന്റെ ജീവിതത്തെ മാറ്റി മറിച്ച വനവാസത്തിന്റെ തുടക്കം.- അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു.
ജീവിതത്തില്‍ ദുരനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ മുഖം തിരിച്ചവരോട് യാതൊരു പരിഭവവുമില്ല. ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ത്തെണീക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments