ദുബായ്: മലയാളികളുടെ പ്രിയങ്കരനായ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി. ദുബായിലെ ജയിലില്‍ നിന്നും ഇന്നാണ് അദ്ദേഹം മോചിതനായത്. നല്‍കാനുള്ള കടങ്ങള്‍ ബാങ്കുകള്‍ക്ക് തിരികെ നല്‍കും ഇന്ത്യയുടെ ഉറപ്പിലാണ് രാമചന്ദ്രന് ജാമ്യം അനുവദിച്ചത്. സുഷമ സ്വരാജിന്റെ ജാമ്യത്തിലാണ് ഇത് സാധ്യമായത്.
read also: അറ്റ്‌ലസ് രാമചന്ദ്രന് ദുബായ് ജയിലില്‍ നിന്നും മോചനം
ദുരന്തത്തില്‍ പെട്ടപ്പോള്‍ തിരിഞ്ഞ് നോക്കാതിരുന്നവരോട് ദേഷ്യമില്ലെന്ന് രാമചന്ദ്രന്‍ പറഞ്ഞു. ഒരുപാട് പേരെ താന്‍ സഹായിച്ചിട്ടുണ്ട്. മോഷണത്തിനല്ല താന്‍ ജയിലില്‍ പോയത്. ഏതൊരു പ്രവാസിക്കും ദുബായില്‍ സംഭവിക്കാവുന്നതേ തനിക്കും സംഭവിച്ചൊള്ളു. ദുരിതക്കയത്തില്‍ മുങ്ങിത്താഴ്ന്നപ്പോഴും അവഗണിച്ചവരോട് പിണക്കമില്ല. മകള്‍ ജയിലിലടക്കപ്പെട്ടതാണ് ഏറ്റവും അധികം ദു:ഖത്തിലാഴ്ത്തിയതെന്നും രാമചന്ദ്രന്‍ പറഞ്ഞു.
ഇത്രയും കാലം ജയിലില്‍ കിടക്കാതെ തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സ്വത്തുക്കള്‍ എനിക്കുണ്ടായിരുന്നു. പക്ഷേ സഹായിക്കുമെന്ന് വിചാരിച്ചവര്‍ മുഖം തിരിച്ചു. മുട്ടാത്ത വാതിലുകള്‍ ഇല്ല. ജയിലില്‍ കിടന്നു മരിക്കേണ്ടി വരുമെന്ന് പോലും തോന്നിയ സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍ ദൈവം തന്നെ കൈവിട്ടില്ല, അതാണ് ഇപ്പോള്‍ മോചനം സാധ്യമാക്കിയത്. മോചനത്തിനു വേണ്ടി സഹായിച്ച എല്ലാവരോടും നന്ദി പറയുന്നതായും രാമചന്ദ്രന്‍ പറഞ്ഞു.
Post Your Comments