India

സീരിയലിലെ ആത്മഹത്യ രംഗം അനുകരിക്കാൻ ശ്രമം; ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം

കൊൽക്കത്ത: ടിവി സീരിയലിലെ ആത്മഹത്യ രംഗം അനുകരിക്കാൻ ശ്രമിച്ച ഏഴ് വയസുകാരി കഴുത്തിൽ ഷോൾ കുരുങ്ങി മരിച്ചു. കൊൽക്കത്തയിലെ ഇച്ചാപ്പൂർ സിറ്റിയിലാണ് സംഭവം. മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പെൺകുട്ടിയും അനിയനും ചേർന്ന് സീരിയലിലെ ആത്മഹത്യ രംഗം അനുകരിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ മാതാവ് വീട്ടിൽ തിരികെ എത്തിയപ്പോഴാണ് പെൺകുട്ടിയെ മുറിക്കുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ALSO READ: കുറ്റിയാടിയില്‍ കാറിന് തീപിടിച്ച സംഭവം: ആത്മഹത്യയെന്ന് സൂചന

പെൺകുട്ടിക്ക് സീരിയൽ രംഗങ്ങൾ അനുകരിക്കുന്ന ശീലമുണ്ടെന്നും അതൊരിക്കലും ഇങ്ങനെ ഒരു ദുരന്തത്തിൽ അവസാനിക്കുമെന്ന് കരുതിയിരുന്നില്ലെന്നും മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു. 2017 നവംബറിൽ മറ്റൊരു പെൺകുട്ടി സീരിയൽ രംഗം അനുകരിക്കാൻ ശ്രമിച്ച് തീ കൊളുത്തി മരണപ്പെട്ടിരുന്നു. പെൺകുട്ടിയുടെ മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കൂടുതൽ വിവരം പറയാനാകുവെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button