തിരുവനന്തപുരം: യു.ഡി.എഫ് യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ ഇറങ്ങിപ്പോയി. കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്കെന്നും മാണിയുടെ വരവ് ശക്തിപ്പെടുത്തില്ലെന്നും മാണിയെ തിരിച്ചെടുക്കാന്‍ വലിയ വില കൊടുക്കേണ്ടി വന്നെന്നും സുധീരന്‍ വ്യക്തമാക്കി.
Also Read : കെ.എം മാണി യുഡിഎഫ് വിട്ടതില്‍ ആശ്വാസം കണ്ടെത്തുന്നതിനെ കുറിച്ച് ഡീന്‍ കുര്യാക്കോസ്
കെ.എം മാണി എത്തുന്നത് വരെ സുധീരന്‍ യോഗത്തിലുണ്ടായിരുന്നു. എന്നാല്‍ മാണി യോഗത്തിന് എത്തിയപ്പോഴേക്കും സുധീരന്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. ഇപ്പോഴത്തേത് ബിജെപിയെ ശക്തിപ്പെടുത്തുന്ന തീരുമാനമാണെന്നും സുധീരന്‍ ആരോപിച്ചു.
ഒഴിവു വരുന്ന രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതിനെതിരെ രൂക്ഷവിമര്‍ശവനവുമായി വിഎം സുധീരന്‍ ഇന്നലെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് കീഴടങ്ങിയെന്നും നേതൃത്വത്തിന് സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്നും സുധീരന്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments