
തിരുവനന്തപുരം : ട്രാൻസ്ജെൻഡർമാരായ സൂര്യയുടെയും ഇഷാന്റെയും വിവാഹത്തോടെ കേരളക്കര അഭിമാനിക്കുകയാണുണ്ടായത്. ആദ്യമായി ട്രാൻസ്ജെൻഡർ വിവാഹം നടത്തിയതിന് അനുഗ്രഹാശിസുകൾ മുഴുവൻ ഏറ്റുവാങ്ങുകയായിരുന്നു ഇരുവരും. ഇപ്പോഴിതാ വീണ്ടുമൊരു ട്രാൻസ്ജെൻഡർ വിവാഹത്തിന് കേരളക്കര സാക്ഷിയായി.
തിരുവന്തപുരം ശാർക്കര ദേവി ക്ഷേത്രത്തിൽ വച്ച് വിവാഹിതയായ മിഖയാണ് വലിയ മാറ്റത്തിന്റെ തുടർച്ചയായത്. മിഖയ്ക്കും പങ്കാളിക്കും ആശംസകൾ നേർന്നുകൊണ്ട് ട്രാൻസ്ജെൻഡർ ആക്റ്റിവിസ്റ്റ് ശീതൾ ശ്യാം പുറത്തുവിട്ട പോസ്റ്റിലൂടെയാണ് സന്തോഷവാർത്ത ലോകമറിഞ്ഞത്.
ട്രാൻസ്ജെന്റർ വിവാഹങ്ങൾ ഇനിയും മുണ്ടാകട്ടെയെന്നും അവരെ മനസ്സിലാക്കാൻ പങ്കാളികൾക്ക് കഴിയട്ടെയെന്നുമായിരുന്നു ശീതളിന്റെ കുറിപ്പ്.
Post Your Comments