
മാവേലിക്കര: ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാനായി കേന്ദ്രം നിയമിച്ചു. നേതൃത്വവുമായി ഇടഞ്ഞ് നില്ക്കുന്ന ബിഡിജെഎസിനെ കൂടെ നിര്‍ത്താനുള്ള ബിജെപി ശ്രമമാണ് ഇതെന്ന പലരും വിലയിരുത്തുന്നുണ്ട്.
read also: രാജ്യസഭ സീറ്റ്; കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം, തെരുവില്‍ പ്രതിഷേധവും കോലം കത്തിക്കലും
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് ഏറെക്കാലമായി ബിഡിജെഎസിന് വാഗ്ദാനം ചെയ്തിരുന്ന സ്ഥാനങ്ങളില്‍ ചിലത് നല്‍കാനായി ബിജെപി തീരുമാനിച്ചത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കുട്ടനാട് നിയോജകമണ്ഡലത്തില്‍ മത്സരിച്ചത് സുഭാഷ് വാസു ആയിരുന്നു. അന്ന് 33,0000ഓളം വോട്ടുകള്‍ അദ്ദേഹം നേടിയിരുന്നു.
Post Your Comments