ഗുവാഹത്തി: പുതിയ മാറ്റത്തിന് ഒരുങ്ങി ആസാം. സ്പൈസസ് ബോർഡുമായി ചേർന്ന് കാർഷിക രംഗത്ത് നിരവധി വികസന പ്രവർത്തനങ്ങളാണ് ആസാം സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇതിന്റെ ഭാഗമായി ഗുവാഹത്തിയിൽ ക്വാളിറ്റി ഇവാലുവേഷൻ ലബോറട്ടറിയും ട്രെയിനിംഗ് സെന്ററും സ്ഥാപിക്കും.
കാർഷിക രംഗത്ത് നിരവധി സാധ്യതകളാണ് ആസാമിൽ ഉള്ളത്. അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിച്ചാൽ വിളവെടുപ്പിന് ശേഷമുള്ള സുഗന്ധ വ്യഞ്ജനങ്ങളുടെ സംസ്കരണ വ്യവസായ കേന്ദ്രങ്ങളിലൊന്നാക്കി ആസാമിനെ മാറ്റാൻ പദ്ധതിയിടുന്നുണ്ട്. ഗുവാഹത്തിയിൽ നടക്കുന്ന സ്പൈസസ് ബോർഡിന്റെ ദ്വിദിന ബയർ സെല്ലൽ മീറ്റിലാണ് വിദഗ്ധർ ഇക്കാര്യങ്ങൾ അറിയിച്ചത്. ബയർ സെല്ലിറിന് പുറമേ, സ്പൈസസ് കോൺക്ലേവും നടക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നായി 50 ലേറെ ബയർമാർ കോൺക്ലേവിന്റെ ഭാഗമായി.
Also Read: സർവ്വാഭീഷ്ടസിദ്ധിയ്ക്ക് ചണ്ഡികാഷ്ടകം
‘ആസാമിലെ സുഗന്ധവ്യഞ്ജന കൃഷിക്ക് പ്രോത്സാഹനം നൽകാൻ നൂതന കൃഷി രീതികൾ അവലംബിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ, കാർഷിക രംഗത്ത് കൂടുതൽ സ്ഥാപന സഹായങ്ങളും ആവശ്യമുണ്ട്’, ഹിമാചൽ പ്രദേശ് കൃഷി മന്ത്രി ടാഗെ ടാക്കി പറഞ്ഞു.
Post Your Comments