കർഷകർക്കും ചെറുകിട കൂട്ടായ്മകൾക്കും ദേശീയ തലത്തിൽ വിപണി ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്ലിപ്കാർട്ടും സ്പൈസസ് ബോർഡും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സുഗന്ധവ്യഞ്ജനങ്ങളുടെ ഇ- വിൽപ്പനയാണ് ലക്ഷ്യമിടുന്നത്.
പുതിയ പദ്ധതി നിലവിൽ വരുന്നതോടെ, സുഗന്ധവ്യഞ്ജനങ്ങൾ എളുപ്പത്തിൽ ഓൺലൈൻ മുഖാന്തരം ഉപഭോക്താക്കൾക്ക് വാങ്ങാൻ സാധിക്കും. സ്പൈസസ് ബോർഡിന് കീഴിലെ ഫ്ലേവറിറ്റ് സ്പൈസസ് ട്രേഡിംഗ് ബ്രാൻഡിലെ കുരുമുളക്, കാശ്മീരി കുങ്കുമം, തേൻ, കറുവപ്പട്ട, ഏലം, മഞ്ഞൾ തുടങ്ങിയവയാണ് ഓൺലൈനിൽ ലഭ്യമാക്കുക. റിപ്പോർട്ടുകൾ പ്രകാരം, ഈ സംവിധാനം വൈകാതെ നിലവിൽ വരും.
Post Your Comments