ഇടുക്കി: സംസ്ഥാനത്തെ സുഗന്ധവ്യഞ്ജന കർഷകർക്ക് പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. സ്പൈസസ് ബോർഡും പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടും സംയുക്തമായി ചേർന്നാണ് ഇടുക്കിയിൽ പരിശീലന പരിപാടി നടത്തിയത്. ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ എഫ്പിഒകളിൽ നിന്നുളളവർ പങ്കെടുത്തു.
ഫ്ലിപ്കാർട്ടുമായുള്ള സഹകരണത്തിലൂടെ സുഗന്ധവ്യഞ്ജനങ്ങൾ കൂടുതൽ ആൾക്കാരിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. കർഷകർക്ക് കൂടുതൽ വിപണി ലഭ്യമാക്കാൻ ഈ സഹകരണം സഹായിക്കും. കേരളത്തിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ഇഞ്ചി, വെളുത്തുള്ളി, വാനില, ഏലം, ഗ്രാമ്പൂ, കറുവപ്പട്ട, കുരുമുളക്, ജാതിക്ക, തേയില, കാപ്പി തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ ഫ്ലിപ്കാർട്ട് മുഖാന്തരം വിറ്റഴിക്കും.
Post Your Comments