തിരുവനന്തപുരം: യാത്രക്കാര്‍ക്ക് ആശ്വാസകരമാകുന്ന തരത്തിലുള്ള നിര്‍ണായക തീരുമാനവുമായി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ നഷ്ടം കണക്കാക്കിയല്ല, യാത്രക്കാരുടെ ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് കെഎസ്ആര്‍ടിസി പുതിയൊരു തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ്, ലക്ഷ്വറി തുടങ്ങിയ കെഎസ്ആര്‍ടിസി അതിവേഗ സര്‍വീസുകളില്‍ ഇനി മുതല്‍ നിന്നു യാത്ര ചെയ്യാം.
Also Read : കെഎസ്ആര്‍ടിസിയില്‍ ‘ഒരു തച്ചങ്കരി യുഗം’ പിറവിയെടുക്കുമ്പോള്‍ സിഐടിയു പിറുപിറുക്കുന്നു
സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകുന്നത് ഹൈക്കോടതി കഴിഞ്ഞ മാര്‍ച്ചില്‍ വിലക്കിയിരുന്നു. ഈ ഉത്തരവ് മറികടക്കാന്‍ മോട്ടോര്‍ വാഹനചട്ടത്തില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. മോട്ടോര്‍ വാഹന വകുപ്പിലെ 67 (2) ചട്ടമാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്.
ഇതോടെ ആശ്വാസമാകുന്നത് നിരവധി യാത്രക്കാര്‍ക്കാണ്. ജോലിക്കും പഠിക്കാനും മറ്റും ദൂരെ സ്ഥലങ്ങളില്‍ ദിവസവും വന്നുപോകുന്ന യാത്രക്കാരുണ്ട്. അവര്‍ക്ക് അവിടെവരെ നിന്നു പോവുക എന്നത് വളരെ ദുസ്സഹനീയമായിരുന്നു. അത്തരം യാത്രക്കാര്‍ക്കാണ് ഈ തീരുമാനം വളരെ ഉപകാരപ്പെടുന്നത്.
Post Your Comments