India

വീടുകളിൽ ഷോർട്ട്സർക്യൂട്ട്; ഒരു മരണം 4 പേർക്ക് പരിക്ക്

ഉത്തരാഖണ്ഡ്: പെട്ടന്ന് ഉയർന്ന വോൾട്ടേജിനെ തുടർന്ന് വീടുകൾക്കുള്ളിൽ ഷോർട്ട്സർക്യൂട്ട്. ഉത്തരാഖണ്ഡിലെ ഡാബർ ഗ്രാമത്തിലാണ് സംഭവം. വോൾട്ടേജ് പെട്ടന്ന് ഉയർന്നതിനെ തുടർന്നായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു. 4പേർക്ക് പരിക്കേറ്റു.4 പേരും ഒരേ തെരുവിലെ വെവ്വേറെ വീടുകളിലെ താമസക്കാരാണ്. സത്യപ്രകാശ് ഭൈരവ(24)യാണ് മരിച്ചത്. രാജേന്ദ്ര ഭഗാരി (27),രമേശ്, രേഖ (14), മനീഷ്(5) എന്നിവർക്കാണ് പരിക്കേറ്റത്.

also read: മകന്റെ മരണവാര്‍ത്തയറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു

പരിക്കേറ്റവർ സുൽത്താൻപൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. രണ്ട് ദിവസമായി ഉണ്ടായ ഇടിമിന്നലിനെ തുടർന്ന് വൈദ്യുതി പോസ്റ്റുകളിൽ കാര്യമായ തകരാർ സംഭവിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അപകടം ഉണ്ടായത്

shortlink

Related Articles

Post Your Comments

Related Articles


Back to top button