തിരുവനന്തപുരം: പിജെ കുര്യന് വായടപ്പിക്കുന്ന മറുപടിയുമായി ഉമ്മന്‍ചാണ്ടി. ഒന്നും മനസിലാക്കാതെയാണ് കുര്യന്‍ എനിക്കെതിരെ പറഞ്ഞതെന്നും കുര്യനെതിരെ ഞാന്‍ പരാതി പറയുകയാണെങ്കില്‍ പറയേണ്ടത് കോണ്‍ഗ്രസ് പ്രസിഡന്റിനോടാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. അതുകൊണ്ട് തന്നെ താന്‍ അത്തരത്തില്‍ എന്തെങ്കിലും പരാതി പറഞ്ഞിട്ടുണ്ടോ എന്ന് കോണ്‍ഗ്രസ് പ്രസിഡന്റിനോട് അന്വേഷിക്കാമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
2004ല്‍ പിജെ കുര്യന് രാജ്യസഭാ സീറ്റ് നല്‍കുന്നതിന് വേണ്ടി ഞാനും ഇടപെട്ടിരുന്നു. കുര്യന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായം വന്നപ്പോള്‍ അത് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ഇത്തരം കാര്യങ്ങളില്‍ പരാതി പറയുന്നത് തന്റെ ശീലമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കുന്നത് ബിജെപിയെ ശക്തിപ്പെടുത്തുമെന്ന സുധീരന്റെ പ്രസ്ഥാവനയോട് താന്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read : മണ്ടത്തരങ്ങള്‍ നിര്‍ത്തി മണി വകുപ്പില്‍ ശ്രദ്ധിക്കണം : വി.മുരളീധരന്‍
തന്നെ മാറ്റി നിര്‍ത്താന്‍ ഉമ്മന്‍ചാണ്ടി പ്രയോഗിച്ച കൗശലമാണ് കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതെന്നും 2012ലും തന്നെ ഒഴിവാക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചിരുന്നുവെന്നും പിജെ കുര്യന്‍ വെളിപ്പെടുത്തിയിരുന്നു. ഉമ്മന്‍ചാണ്ടിക്ക് ചിലരെ ഒഴിവാക്കണമെന്ന് വ്യക്തിപരമായ അജണ്ടയുണ്ടെന്നും കുര്യന്‍ പറഞ്ഞിരുന്നു.
Post Your Comments