മുംബൈ: പുണെയിലെ ഭിമ-കൊരെഗാവ് ഏറ്റുമുട്ടല്‍ കേസില്‍ മലയാളി ഉള്‍പ്പെടെ അഞ്ചു മാവോയിസ്റ്റുകളെ പൂനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന ട്വിസ്റ്റ്. ഡല്‍ഹി, മുംബൈ, പുണെ എന്നിവിടങ്ങളില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഇവരുടെ അറസ്റ്റ്. പെഷ്വാ സൈന്യത്തിന് എതിരെ രണ്ടു നൂറ്റാണ്ട് മുൻപ് ദലിത് മെഹര്‍ വിഭാഗക്കാര്‍ നേടിയ വിജയത്തിന്റെ സ്മരണ ദിവസമായ ജനുവരി ഒന്നിന് പുണെയിലെ ഭിമ-കൊരെഗാവില്‍ ദലിതുകളെ പ്രകോപിപ്പിച്ചു സംഘർഷത്തിലേക്ക് നയിച്ച കേസിലാണ് ഇവർ അറസ്റ്റിലായത്. ഈ കലാപം കരുതിക്കൂട്ടി സൃഷ്ടിച്ചതാണെന്നും റിപ്പോർട്ട് ഉണ്ട്.
എന്നാൽ അത് മാത്രമല്ല, മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടിയാണ് ദേശീയ മാധ്യമങ്ങൾ ഇപ്പോൾ പുറത്തു വിടുന്നത്. രാജീവ് ഗാന്ധി മോഡലിൽ പ്രധാനമന്ത്രി മോദിയെ വധിക്കാനുള്ള പദ്ധതിയും ഇവർ ആസൂത്രണം ചെയ്‌തതായി ആണ് പുതിയ റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്കിടയിൽ കടന്നു കയറി ചാവേറായി പൊട്ടിത്തെറിക്കാൻ ആയിരുന്നു പദ്ധതി. ഇത്തരത്തിലൊരു കത്തും ഇവരിൽ നിന്ന് കണ്ടെടുത്തിരുന്നു. മോദിയുടെ പേര് വെക്കാതെ പരോക്ഷമായാണ് സൂചന നൽകിയിരിക്കുന്നത്.
‘മോദി അധികാരത്തില്‍ വന്നശേഷം 15 സംസ്ഥാനങ്ങളില്‍ ബിജെപി ഭരണമായി. ഇത് തുടര്‍ന്നാല്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം തടയപ്പെടും. രാജീവ് ഗാന്ധിയെ വക വരുത്തിയ മാതൃക സ്വീകരിക്കാവുന്നതാണ്. മോദിയുടെ റോഡ് ഷോകള്‍ അവസരമാക്കുക.’ ഇതാണ് കത്തിലെ ഉള്ളടക്കം .കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നിന്നാണ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 5 പേര്‍ അറസ്റ്റിലായത്. ഇവരിലൊരാള്‍ ഒരു മുന്‍ പ്രധാനമന്ത്രിയുടെ സ്റ്റാഫായിരുന്നയാളാണ്.
ഈ കത്ത് അറസ്റ്റിലായ ഒരാളുടെ ലാപ്ടോപ്പിൽ നിന്നാണ് കണ്ടെടുത്തിരിക്കുന്നത്. പോലീസ് ഇത് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. വിജയകരമായി മോദിയുടെ നേതൃത്വത്തിൽ 15 സംസ്ഥാനങ്ങളിൽ ഭരണം പിടിച്ചതിനെ തുടർന്നുള്ള അസംതൃപ്തിയാണ് ഇന്ത്യ നിരോധിച്ച സിപിഐ മാവോയിസ്റ് സംഘടനയെ കൊണ്ട് ഇത്തരത്തിലൊരു തീരുമാനം എടുപ്പിക്കാൻ കാരണം എന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ഡല്‍ഹിയില്‍ കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസനേഴ്സ് (സി.ആര്.പി.പി) പൊതു സമ്പര്‍ക്ക സെക്രട്ടറിയായ മലയാളി റോണ ജേക്കബ് വില്‍സണ്‍ , മുംബൈയില്‍ മറാത്തി ദലിത് പ്രസിദ്ധീകരണമായ ‘വിരോധി’യുടെ പത്രാധിപരും റാഡിക്കല്‍ അംബേദ്കര്‍ സംഘടന സ്ഥാപകനുമായ സുധീര്‍ ധാവ്ലെ എന്നിവരും നാഗ്പുര്‍ സര്‍വകലാശാല പ്രഫസര്‍ ഷോമ സെന്‍, ഗഡ്ചിറോളിയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ മഹേഷ് റാവത്ത്, ഇന്ത്യന്‍ അസോസിയേഷന് ഓഫ് പ്യൂപ്പിള്‍സ് ലോയേഴ്സ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ഗഡ്ലിങ് എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.
Post Your Comments