ദേവീ ക്ഷേത്രത്തില്‍ നടത്തുന്ന പ്രധാന വഴിപാടുകളില്‍ ഒന്നാണ് നാരങ്ങ വിളക്ക് കൊളുത്തുന്നത്. രാഹുദോഷത്തിൻെറ പരിഹാരത്തിനായി ദേവീക്ഷേത്രങ്ങളിൽ നടത്തുന്ന വഴിപാടാണിത്. തമോഗ്രഹമായ രാഹു ലോകത്തിന് അനിഷ്ടകാരിയാണ്. രാഹുവിന്‍റെ ദശയിലും മറ്റ് ദശകളിൽ രാഹുവിന്‍റെ അപഹാരം ഉണ്ടാകുമ്പോഴും അനിഷ്ടകാര്യങ്ങൾ സംഭവിക്കും. ഇതിനുള്ള പരിഹാരമായാണ് രാഹുകാലങ്ങളിൽ നാരങ്ങാ വിളക്ക് കത്തിച്ച് ദേവിയെ ഭജിക്കുന്നത്.
സാത്വികം, രാജസം, താമസം എന്നിങ്ങനെ മൂന്ന് രൂപത്തിലാണ് ദേവീപൂജ. സാത്വിക പൂജ ദേവിയുടെ അനുഗ്രഹത്തിനും രാജസപൂജ ആസുരശക്തികളുടെ നിയന്ത്രണത്തിനും താമസപൂജ ആഭിചാരത്തിനുമാണ്.താമസപൂജ പാപവും നിഷിധവുമാണ്. പൂവ്, പഴം തുടങ്ങിയ ഉപയോഗിച്ചാണ് സാത്വിക പൂജചെയ്യുന്നത്. കുരുതി, രക്തപുഷ്പങ്ങൾ എന്നിവയുപയോഗിച്ചാണ് രാജസപൂജകൾ ചെയ്യുന്നത്.രജോഗുണപ്രധാനമായ ഏറ്റവും അമ്ലഗുണമുള്ള വസ്തുവാണ് നാരങ്ങ അതിന്‍റെ തൊലിയിൽ ശുദ്ധമായ നെയ്യോ എണ്ണയോ ഒഴിക്കുമ്പോൾ അതിന്‍റെ തീവ്രതയേറും. ദേവീപ്രതിഷ്ഠ ഭദ്രകാളീരൂപത്തിലായതിനാൽ രജോഗുണമായ ഈ വസ്തുക്കൾ ഉപയോഗിച്ച് പൂജചെയ്യുന്നത് ദേവീപ്രസാദത്തിനും അഭീഷ്ഠസിദ്ധിക്കും ഉത്തമമാണ്
Post Your Comments