India

നാടോടി ഗായകനു ആരാധകരുടെ നോട്ട് വര്‍ഷം; വാരിയെറിഞ്ഞത് ലക്ഷങ്ങള്‍

അഹമ്മദാബാദ്: നാടോടി ഗായകന് ആരാധകര്‍ നോട്ടുകള്‍ വാരിയെറിഞ്ഞു. ഗുജറാത്തി നാടോടി ഗായകനാണ് സംഗീത പരിപാടിയ്ക്കിടെ ആരാധകരില്‍ നിന്ന് ലക്ഷങ്ങള്‍ ലഭിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഹമ്മദാബാദിലെ ‘ലോക് ദയ്റോ’ എന്ന ഭക്തിസംഗീത പരിപാടിയിലാണ് ലക്ഷക്കണക്കിന് രൂപ ആസ്വാദകര്‍ വാരി എറിഞ്ഞത്.

നാടോടി ഗായകന്‍ ബ്രിജ്രാജ് ഗാധ്വി നടത്തിയ സംഗീത പരിപാടിയിലാണ് നോട്ട് വര്‍ഷം. 10 രൂപ മുതല്‍ 500 രൂപ വരെയുള്ള നോട്ടുകളാണ് വാരിവിതറിയത്. ബി.ജെ.പി നേതാവ് ജിതു ഭായ് വാഹിനിയും പരിപാടിക്കെത്തിയിരുന്നു.

സംഗീത പരിപാടിയില്‍ പണം വാരിയെറിയുന്നത് ഇവിടെ സാധാരണമാണ്. പണം എറിയുന്നത് ഗായകരെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമല്ല, പരിപാടിയ്ക്ക് ഫണ്ട് സമാഹരിക്കാനുള്ള മാര്‍ഗവുമായാണ് കാണുന്നത്. ഈ തുക സാധാരണ ദാനധര്‍മ്മങ്ങള്‍ക്കൊ സാമൂഹ്യ പ്രതിപത്തിയുള്ള കാര്യങ്ങള്‍ക്കോ നല്‍കുകയാണ് ചെയ്യുന്നത്.

അതേസമയം, ഇത് പ്രദോക്ഷമാസമാണെന്നും ഈ മാസം താന്‍ സൗജന്യമായാണ് സംഗീത പരിപാടി അവതരിപ്പിക്കുന്നതെന്നും ഗായകന്‍ ബ്രിജ്രാജ് ഗാധ്വി പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button