ദുബായ്: കൂടുതൽ സൗകര്യങ്ങളോടെ എമിറേറ്റ്‌സ് വിമാനങ്ങള്‍ ഒരുങ്ങുന്നു. എമിറേറ്റ്‌സ് എയര്‍ലെന്‍സിന്റെ ഫസ്റ്റ് ക്ലാസ് വിന്‍ഡോകളിലാണ് അടിമുടി മാറ്റങ്ങൾ കൊണ്ടുവരുന്നത്. അപകടങ്ങള്‍ പെരുകുന്നതിനാല്‍ വിമാനത്തിന്റെ വിന്‍ഡോകള്‍ മാറ്റി പകരം വിര്‍ച്വല്‍ വിന്‍ഡോകൾ സ്ഥാപിക്കാനാണ് എമിറേറ്റ്‌സ് വിമാനക്കമ്പനി ഒരുങ്ങുന്നത്.
വിന്‍ഡോകള്‍ ഇല്ലെങ്കിലും ഇതിലൂടെ പുറത്തെ കാഴ്ചകള്‍ കൃത്യമായി തന്നെ കാണാം എന്നതാണ് വിര്‍ച്വല്‍ വിന്‍ഡോകളുടെ സവിശേഷത. ടേക്ക് ഓഫ്, ലാന്‍ഡിങ് ചെയ്യുമ്പോൾ വിവിധ നഗരങ്ങളിലെ കാഴ്ചകള്‍ ദൃശ്യമികവോടെ വിആര്‍ വിന്‍ഡോകള്‍ വഴി കാണാം.
വിമാനത്തിന്റെ വിന്‍ഡോകളെല്ലാം നീക്കം ചെയ്യുന്നതിന്റെ ആദ്യ പരീക്ഷണമാണിത്. വിന്‍ഡോകള്‍ നീക്കം ചെയ്താലും അകത്തെ വെളിച്ചത്തിനും പുറംകാഴ്ച കാണുന്നതിനും തടസ്സങ്ങള്‍ നേരിടില്ല. നേരിട്ടു കാണുന്നതിനേക്കാള്‍ മികവുള്ള ദൃശ്യങ്ങളാണ് വിആര്‍ വിന്‍ഡോ വഴി കാണാന്‍ സാധിക്കുന്നതെന്ന് എമിറേറ്റ്‌സ് പ്രസിഡന്റ് ടിം ക്ലാര്‍ക് പറഞ്ഞു. ബോയിങ് 777300 ഇആര്‍ വിമാനത്തിന്റെ ഫ്‌ളസ്റ്റ് ക്ലാസ് കാബിനുകളിലാണ് വിആര്‍ വിന്‍ഡോ ആദ്യം പരീക്ഷിക്കുന്നത്.
Post Your Comments