തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ദാനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ കലാപം തുടരുന്നതിനിടെ അസംതൃപ്തരായ നേതാക്കള്‍ക്ക് മുന്നില്‍ വാതില്‍ തുറന്നിട്ട് ബി.ജെ.പി. കോൺഗ്രസ്സിലെ ആദർശവാദികളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് വ്യക്തമാക്കി. കോൺഗ്രസ് ശിഥിലമായിയെന്നും രാജ്യത്തുടനീളം കോണ്‍ഗ്രസിലുണ്ടായ ശിഥിലീകരണമാണ് കേരളത്തിലും പ്രകടമാകുതെന്നും അദ്ദേഹം പറഞ്ഞു. 2019ലെ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെ അന്ത്യം കുറിക്കുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
ആത്മാഭിമാനമുള്ള കോൺഗ്രസ്സുകാർ അവിടെ തുടരണമോയെന്ന് ആലോചിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസ് പാർട്ടി മത വർഗീയ ശക്തികൾക്ക് കീഴടങ്ങിയെന്നും മുസ്ലീം ലീഗ് കേരള കോൺഗ്രസ് പാർട്ടികൾ കോൺഗ്രസിനെ അവരുടെ താല്‍പര്യത്തിന് ഉപയോഗിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അതെ സമയം കോൺഗ്രസിൽ സംഘർഷം പുകയുകയാണ്.
പുതിയ തീരുമാനം വന്നതോടെ ഭൂരിപക്ഷ സമുദായം പാര്‍ട്ടിയില്‍ നിന്നും അകന്നു പോയെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തിന് ക്ഷതമേറ്റതായും അജയ് തറയില്‍ ചൂണ്ടിക്കാട്ടി. തീരുമാനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ കെ.പി.സി.സി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്നും സൂചനയുണ്ട്.
Post Your Comments