തിരുവനന്തപുരം : കോൺഗ്രസിൽ രാജ്യസഭാ സീറ്റിനെ ചൊല്ലി തർക്കം മുറുകുമ്പോൾ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്ള നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ. ജയന്ത് രാജിവെച്ചു. ഘടകകക്ഷികള്‍ക്കു മുന്നില്‍ മുട്ടിലിഴയുന്ന തീരുമാനമാണ് കോണ്‍ഗ്രസ് നേതൃത്വം എടുത്തതെന്നും അതുകൊണ്ടാണ് രാജി വെയ്ക്കുന്നതെന്നും ജയന്ത് വ്യക്തമാക്കി.
രാജി കെ.പി.സി.സി പ്രസിഡന്‍റിന് അയച്ചിട്ടുണ്ട്. എന്നാൽ പാര്‍ട്ടിയില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ നടപടിയില്‍ എതിര്‍പ്പ് അറിയിച്ച് ആറ് യുവ എംഎല്‍എമാര്‍ രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ചു. വി ടി ബല്‍റാം, ഷാഫി പറമ്പിൽ , കെ എസ് ശബരി നാഥന്‍,ഹൈബി ഈഡന്‍, അനില്‍ അക്കര,റോജി എം ജോണ്‍ എന്നിവരാണ് കത്തയച്ചത്.
Post Your Comments