India

ബാങ്കുകളില്‍നിന്നു പണം തട്ടിയ രണ്ടുപേര്‍ പിടിയില്‍

ബാങ്കുകളില്‍ നിന്നു പണം തട്ടിയ രണ്ടുപേര്‍ പിടിയില്‍. വ്യാജ രേഖകള്‍ സമര്‍പ്പിച്ച് ബാങ്കുകളില്‍നിന്നു പണം തട്ടിയ രണ്ടുപേരെ  വ്യാഴായ്ച പ്രത്യേക അന്വേഷണസംഘമാണ് പിടികൂടിയത്. ആറ് ബാങ്കുകളില്‍നിന്നു 77 ലക്ഷം രൂപയാണ് അവര്‍ തട്ടിയെടുത്തത്.

Also Read : ചിലർക്ക് വായ്പ നൽകാൻ യുപിഎ സര്‍ക്കാര്‍ ബാങ്കുകളില്‍ സമ്മര്‍ദം ചെലുത്തി: ടുജി, കല്‍ക്കരി അഴിമതിയേക്കാള്‍ വലിയ ക്രമക്കേട്: പ്രധാനമന്ത്രി

അറസ്റ്റിലായ മോഹ് അയുബ്(39), അഹമ്മദ് നൂര്‍(32) എന്നിവര്‍ റോഹിംഗ്യന്‍ അഭയാര്‍ഥികളാണ്. റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാട്ടിലെത്തിക്കാനെന്ന വ്യാജേനെയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. ദിവസവേതനത്തിന് ബാലപുരില്‍ ജോലി ചെയ്തുവരികയായിരുന്ന ഇവര്‍ ബംഗ്ലാദേശിലൂടെ ഇവര്‍ ഇന്ത്യയിലേക്ക് അനധികൃതമായി കടന്നുകയറിയതാണ്.

ഇവരില്‍നിന്നു 8.66 ലക്ഷം രൂപയും വ്യാജ രേഖകളും മൂന്ന് മൊബൈല്‍ ഫോണുകളും അധികൃതര്‍ പിടിച്ചെടുത്തു. ഇവര്‍ ഇതിന് മുമ്പ് ഇത്തരത്തില്‍ എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button