ന്യൂഡല്‍ഹി: ചില വ്യവസായികള്‍ക്ക് വായ്പകള്‍ നല്‍കാന്‍ യുപിഎ സര്‍ക്കാര്‍ ബാങ്കുകളില്‍ സമ്മര്‍ദം ചെലുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടുജി, കല്‍ക്കരി അഴിമതിയേക്കാള്‍ വലിയ ക്രമക്കേടാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഇത്തരം വ്യവസായികളിലൂടെ കഴിഞ്ഞ സര്‍ക്കാരിലെ ചിലര്‍ ജനങ്ങളുടെ നികുതിപ്പണമാണ് കവര്‍ന്നത്. ഇപ്പോഴത്തെ നിഷ്ക്രിയ ആസ്തികള്‍ മുന്‍ സര്‍ക്കാരിന്റെ സംഭാവനയാണ്. വ്യാപാരികളുടെ ചെലവില്‍ നികുതി പിരിക്കാനുള്ള നീക്കമല്ല ജിഎസ് ടി.’
ഫിക്കിയുടെ 90 ആം വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കഴിഞ്ഞ സര്‍ക്കാരിലെ പലര്‍ക്കും ഇതറിയാമായിരുന്നു. വ്യവസായികള്‍ക്കും ബാങ്കുകള്‍ക്കും ഇതേക്കുറിച്ച് ധാരണയുണ്ടായിരുന്നു. ഇതില്‍ ഫിക്കി എന്തെങ്കിലും സര്‍വെ നടത്തിയോയെന്ന് എനിക്ക് ഉറപ്പില്ല. എന്നാല്‍, ബാങ്കിങ് മേഖലയിലെ തകര്‍ച്ചയെക്കുറിച്ച് സര്‍വെ നടത്തിയിരുന്നു-മോദി പറഞ്ഞു.
Post Your Comments