
ന്യൂഡല്‍ഹി: 2016-17, 2017-18 സീസണുകളിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര ക്രിക്കറ്റര്‍ക്കുള്ള പോളി ഉമ്രിഗര്‍ പുരസ്‌കാരം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിക്ക്. 15 ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം.
read also: താന്‍ കണ്ട ഏറ്റവും മാന്യനും സത്യസന്ധനുമായ താരം, ക്രിക്കറ്റ് ദൈവം പറയുന്നു
ജൂണ്‍ 12ന് നടക്കുന്ന ബിസിസിഐ അവാര്‍ഡ് ദാന ചടങ്ങില്‍ കോഹ്ലിക്ക് അവാര്‍ഡ് നല്‍കും. ബാംഗ്ലൂരിലാണ് അവാര്‍ഡ് ദാന ചടങ്ങുകള്‍ നടക്കുക. പുരുഷ വിഭാഗത്തില്‍ കോഹ്ലി കഴിഞ്ഞ രണ്ട് സീസണുകളിലെ അവാര്‍ഡ് സ്വന്തമാക്കിയപ്പോള്‍ വനിത വിഭാഗത്തില്‍ ഹര്‍മ്മന്‍പ്രീത് കൗര്‍(2016-17), സ്മൃതി മന്ദാന(2017-18) എന്നിവരാണ് വിജയികള്‍.
Post Your Comments