
കൊച്ചി: പൊലീസ് സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിൽ ബൈക്ക് ഉരസിയതിനെ തുടർന്ന് പൊലീസുകാരുടെ മര്‍ദ്ദനമേറ്റ ഉസ്‌മാന്റെ ഭാര്യ മുഖ്യമന്ത്രിക്കെതിരെ രംഗത്ത്. 12 വര്‍ഷമായി താന്‍ പോലും അറിയാത്ത തീവ്രവാദമാണ് മുഖ്യമന്ത്രി കണ്ടെത്തിയതെന്നും താടി വച്ചവരെല്ലാം തീവ്രവാദികളാണെന്നാണോ പറയുന്നതെന്നും യുവാവിന്റെ ഭാര്യ ഫെബിന ചോദിക്കുകയുണ്ടായി.
Read Also: നിപാ ആലപ്പുഴയിലും? സത്യാവസ്ഥ വെളിപ്പെടുത്തി ആരോഗ്യവകുപ്പ്
”12 വര്‍ഷമായി താനും ഉസ്‌മാനും ഒന്നിച്ച് ജീവിക്കുന്നു. ഇതുവരെ ഒരു തീവ്രവാദ ബന്ധവും ഉസ്‌മാനില്‍ താന്‍ കണ്ടിട്ടില്ല. മുഖ്യമന്ത്രി ഇത് എവിടെ നിന്ന് കണ്ടുപിടിച്ചു എന്ന് അറിയില്ല. ഉസ്‌മാനെ മര്‍ദ്ദിച്ച പൊലീസുകരെ സംരക്ഷിക്കാനാണ് എല്ലാവരുടെയും ശ്രമമെന്നും” അവർ ആരോപിച്ചു. അതേസമയം തനിക്ക് മരുന്ന് വാങ്ങി തന്നിട്ട് നോമ്പ് തുറക്കാൻ പോയ മകനോട് പൊലീസ് എന്തിനാണ് ഈ ക്രൂരത ചെയ്തതെന്ന് ഉസ്മാന്റെ അമ്മ ഫാത്തിമ ചോദിക്കുകയുണ്ടായി.
Post Your Comments