ആലപ്പുഴ: ആലപ്പുഴ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുന്ന രോഗിക്ക് നിപാ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്നും നിപാ ഇതുവരെ ആലപ്പുഴയിൽ എത്തിയിട്ടില്ലെന്നും ആരോഗ്യ വകുപ്പ് സ്ഥിതീകരിച്ചു.
കഴിഞ്ഞ മാസം രോഗി കോഴിക്കോട് സന്ദര്‍ശിച്ചിരുന്നുവെന്നത് സത്യമാണെങ്കിലും നിപാ രോഗം ബാധിച്ചവരോട് അദ്ദേഹത്തിന് യാതൊരു സമ്പർക്കവും ഉണ്ടായിട്ടില്ല.കൂടാതെ പ്രാഥമിക പരിശോധനയില്‍ അദ്ദേഹത്തിന് നിപാ രോഗത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനുമായില്ല അതുകൊണ്ടുതന്നെ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ആര്‍ എല്‍ സരിത വ്യക്തമാക്കിയത്.
എന്നാൽ അദ്ദേഹത്തെ വൈറല്‍ പഠനത്തിന് വിധേയമാക്കുന്നുണ്ടെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ ഒരു തരത്തിലും ഭയക്കേണ്ട കാര്യമില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യജപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പറഞ്ഞു.
Post Your Comments